ബോസ്റ്റണില്‍ ബോട്ടിറങ്ങി I93-N വഴി
മഞ്ഞുപാടത്തില്‍ കോറിയിട്ട ചാലിലൂടെ
സേലത്തേക്ക് സഞ്ചാരം.
മദ്രാസില്‍ നിന്ന് വാങ്ങിയ മൃഗത്തോലിന്റെ ജാക്കറ്റിന്റെ മണം
എയര്‍പോര്‍ട്ട് ടാക്സിയിലെ സഹയാത്രികര്‍ക്ക് അഹസ്യമായി അവര്‍ മുഖം കോട്ടിയപ്പോള്‍
നിറങ്ങളും മണങ്ങളും ഇല്ലാത്ത ലോകത്താണല്ലോ എത്തിച്ചേര്‍ന്നതെന്ന
വ്യാകുലത അഥവാ കള്‍ച്ചര്‍ ഷോക്ക്.
വഴികള്‍ക്കിരുവശവും വെളുത്തകുഴിമാടങ്ങളുടെ തലക്കല്‍ നാട്ടിയ
കുരിശുകള്‍ പോലെ ഇലപോഴിച്ചു നില്‍ക്കുന്ന വൃക്ഷച്ചില്ലകള്‍.
നിരവധി റൈറ്റും ലെഫ്റ്റും സ്റ്റോപ്പ് സൈനുകളും കടന്ന്
യെലോ ലൈറ്റും റെഡ് ലൈറ്റും ഗ്രീന്‍ ലൈറ്റും കണ്ട്
ക്ലഫ് ക്രോസിംഗ് റോഡില്‍ നിന്ന് ലെഫ്റ്റ് തിരിഞ്ഞ്
മഞ്ഞില്‍ ആരോ ഉപേക്ഷിച്ചുപോയപോലെ അനാഥമായി നില്‍ക്കുന്ന
അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിന്റെ ഡോര്‍നോബ്‍
ഗ്ലൌസിടാതെ പിടീച്ചുതിരിച്ചപ്പോള്‍
സ്റ്റാറ്റിക്ക് കറന്റിന്റെ ഒരു സ്പാര്‍ക്ക് കൈവെള്ളയിലും
സ്നേഹത്തോടെയൊരടി ചുമലിലും തന്നുകൊണ്ട് അമേരിക്ക
എന്നെ ജറ്റ് ലാഗില്‍ കുഴഞ്ഞ ദിവാസ്വപ്നത്തില്‍ നിന്നുണര്‍ത്തി.
ബീയര്‍, ഷ്രിങ് റാപ്പില്‍ പൊതിഞ്ഞ പലവിധ ഡേലി സാന്റ്വിച്ചുകള്‍,
കൈപ്പ് കാപ്പി, സിഗരറ്റ് തുടങ്ങി അടുത്ത 7/11-ലെ എല്ലാ സാധനങ്ങളും
വലിച്ചും കുടിച്ചും തിന്നും ബോറടിച്ചപ്പോള്‍,
ഗ്യാര്‍ബേജ് കൊണ്ടിടാനും മെയിലെടുക്കാനും പോകുന്നവരുടെ എണ്ണമെടുത്തും
അവരില്‍ പെണ്ണുങ്ങളുടെ സ്വെറ്റ് പാന്റ്/ഷര്‍ട്ട്-ല്‍ പൊതിഞ്ഞ ആകാരങ്ങളുടെ കണക്കെടുത്തും
എന്റെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയിരുന്ന്
അമേരിക്കയെ ആര്‍ക്കു ഭാഗിക്കാതെ ആസ്വദിച്ചു.
അതിന്നിടയില്‍ വല്ലപ്പോഴും സഹപ്രവര്‍ത്തകനായ
ഷാവോബാവോ ഷൂയിയുടെ അപ്പാര്‍ട്ട്മെന്റില്‍ കിടന്നുറങ്ങുമ്പോള്‍
അവിടത്തെ ക്വില്‍റ്റുകളില്‍ തങ്ങി നിന്നിരുന്ന
ചീനക്കാരികളുടെ പറഞ്ഞുകേട്ട മണവും
ടാക്സിക്കാരനായ പോളണ്ടുകാരന്‍ വീട്ടുകാരെപ്പറ്റി ചോദിക്കാറുള്ളതും
ഞാനും ജോണ്‍ പോള്‍ രണ്ടാമന്റെ ആളാണെന്ന് പറഞ്ഞ് അയാളെ സുഖിപ്പിച്ചതും
ബാണ്‍സ് & നോബിളില്‍ നിന്ന് എം.കൃഷ്ണന്‍ നായര് പലതവണ എഴുതിക്കണ്ട പുസ്തകങ്ങള്‍
തപ്പിയെടുത്ത് പുറംചട്ടയില്‍ നോക്കി വിസ്മയിച്ചു നില്‍ക്കുന്നതും
മാത്രം മഞ്ഞിന്റെ മരവിപ്പല്ലാതെ മറക്കാതെ പോയ
ചില ചെറിയ കാര്യങ്ങള്‍.
പിന്നെ മഞ്ഞുമാഞ്ഞ് വസന്തം വന്നെത്തിയപ്പോള്‍
കൂടെ ഭാര്യയും മകനും എത്തിയതിന്റെ സന്തോഷം;
കൊറോള വാങ്ങിയതിന്റെ പ്രൌഢി; പാരലല്‍ പാര്‍ക്കെന്ന ദുര്‍ഘടം;
ബ്രോഡ്ബാന്റും, ബ്ലോഗും ഒന്നുമില്ലാത്ത ലോകത്ത്
കമ്പ്യൂട്ടറില്‍ മകനോടോത്ത് സോളിറ്റയര്‍ കളിക്കുന്നതിന്റെ സന്തോഷം.
അവന്‍ കളി പ്ലേ സ്റ്റേഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്തപ്പോള്‍
ബസ്സ് വിട്ടുപോയവന്റെ വൈക്ലബ്യത്തോടെ നോക്കി നില്‍ക്കേണ്ട വന്ന വിഷമങ്ങള്‍.
പിന്നെ അങ്ങനെ പലതും മിസ്സ് ചെയ്ത് ലിവിംഗ് റൂമിലെ സോഫയിലെ സ്വസ്ഥതയിലേക്ക്
മാറി ഇരുന്നത് ഇന്നലെ കഴിഞ്ഞതുപോലെ.
അതിന്നിടയില്‍,
കൊറോളക്ക് പകരം ബീമര്‍;
അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ചെംസ്‌ഫോര്‍ഡിലെ ഒരേക്കറിലിരിക്കുന്ന വീട്;
ബിയറില്‍ നിന്ന് വൈന്‍;
പബ്ലിക് പാര്‍ക്കിലെ ടെന്നീസില്‍ നിന്ന് ഗോള്‍ഫ് ക്ലബിലെ സായാഹ്നങ്ങള്‍.
* * * * * * * * * * * * * * * * * * * * * * *
ശരത്‌കാലത്തിന്റെ നിറഭംഗിയില്‍ കുളിച്ച് മെറിമാക്ക് നദിയിലെ പാലവും കടന്ന്
യൂണിവേഴ്‌സിറ്റിയിലേക്ക് പോകുമ്പോള്‍ ഓരോ പഴയ ചിന്തകള്‍.
നദികള്‍ പകുത്തിടുന്ന രണ്ടു പട്ടണങ്ങള്‍- ലോയും ആലുവയും.
ടെക്സ്റ്റൈല്‍ വ്യവസായത്തിന്റെ പുരാണങ്ങളില്‍ രമിച്ച് അലസമായി കിടക്കുന്ന രണ്ട് പഴയസ്ഥലങ്ങള്‍
ഒന്ന് ജന്മസ്ഥലം, മറ്റേത് ഇപ്പോള്‍ മകന്റെ പഠനസ്ഥലം,
എന്നൊക്കെയാലോചിച്ച് പുഴക്കരയിലൂടെ പിള്ളേര്‍ കറങ്ങിനടക്കുന്നത് കണ്ടിരുന്നു.
ഭാര്യ വണ്ടിയോടിക്കുകയാണ്.
അടുപ്പിച്ച് രണ്ടുതവണ ടിക്കറ്റ് കിട്ടിയപ്പോള്‍ അവള്‍ പറഞ്ഞു:
ചിലപ്പോള്‍ നിങ്ങള്‍ക്ക് കണ്ണുപിടിക്കുന്നുണ്ടാവില്ല,
കമ്പ്യൂട്ടറില്‍ പണി തുടങ്ങിയിട്ട് ഇത്ര കാലമായില്ലേ.
പാസഞ്ചര്‍ സീറ്റിലിരിക്കുമ്പോള്‍ പണ്ട് കാണാത്ത പലതും ഇപ്പോള്‍ കണ്ണില്‍ തടയുന്നുണ്ട്.
ഒരു ടേം പേപ്പറ് കൊടുക്കാനുണ്ട് എന്ന് പറഞ്ഞ് മകന്‍ തിരക്കു കൂട്ടിയപ്പോള്‍
ഭാര്യ പെട്ടന്ന് ഇറങ്ങി; അവള്‍ക്ക് അവന്റെ പഠിത്തം തന്നെയാണ് ഇപ്പോഴും പ്രധാനം.
എന്നാലും തിരിച്ച് പോരുമ്പോള്‍ അവള്‍ വണ്ടിയെടുത്തില്ല.
ഒന്നും പറയാതെ പുറത്തുനോക്കി ഒരേയിരിപ്പ്.
ലോ,നാഷ്വാ,സേലം പിന്നെ ബ്രോഡ്‌വേയില്‍ നിന്ന് ക്ലഫ് ക്രോസിംഗ് റോഡ്
ലൈറ്റ് ഗ്രീനായപ്പോള്‍ ലെഫ്റ്റോ റൈറ്റോ എന്ന് ഒരു നിമിഷം ശങ്കിച്ചുപോയി.
പഴയ വഴികളില്‍ എത്തുന്നത് വഴി തെറ്റുന്നതാണോ എന്ന് അതിന്നിടയില്‍ ചിന്തിക്കുകയും ചെയ്തു.
ഭാര്യ ഇപ്പോള്‍ ഒന്നും പറയാറില്ല.
ഇതൊക്കെ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളാണെന്ന് അവള്‍ ഒരു പക്ഷേ ആശ്വസിച്ചിരിക്കുകയായിരിക്കാം.
അല്ലെങ്കില്‍ അവളുടെ ഓര്‍മകളിലെ പരിചിതമായ ഒരു നാല്‍ക്കവലയില്‍
ലെഫ്റ്റോ റൈറ്റോ അതോ മുന്നോട്ടോ എടുക്കേണ്ടത് എന്ന ശങ്കയില്‍
ഒരു നിമിഷം ചിലവഴിച്ച് ഇരിക്കുകയായിരിക്കാം.
Wednesday, January 21, 2009
ക്ലഫ് ക്രോസിംഗ് റോഡ് (കവിത)
Posted by
t.k. formerly known as thomman
at
Wednesday, January 21, 2009
1 comments
Labels: കവിത
Tuesday, December 11, 2007
രാത്രി തുടങ്ങുന്നു
നോക്കൂ:
ഒരു കൂട്ടം മഞ്ഞക്കെട്ടിടങ്ങളുടെ നിഴല്‍
നീളുകയാണ്‍.
പഴുത്ത ഇലകളിലെ തിളക്കം
പോക്കുവെയിലിന്റേതു മാത്രം.
ആരില്‍ നിന്നാണ്‍ തേങ്ങലുയരുന്നത്?
ഞാനോ, നീയോ, നമ്മളോ
അതോ, കാല്‍ച്ചൊടിയിലെ പുല്‍നാമ്പോ?
ആ ചിരിയെവിടെ നിന്നാണുയരുന്നത്?
ആ പൂക്കളുടെ മറവില്‍ നിന്നൊല്ല,
ഇടനാഴിയിലെ ഇരുളില്‍ നിന്നല്ല,
തൂണിന്റെ ഒളിവില്‍ നിന്നല്ല
പിന്നെയാര്‍?
ആര്‍ക്കുവേണ്ടിയാണീ വാതിലുകള്‍ തുറക്കപ്പെടുന്നത്?
ഘടികാരസൂചി വേഗത്തിലാകുന്നത്?
ഏട്ടിലെക്ഷരങ്ങള്‍ നമുക്കൊരു കൂടു തീര്‍ക്കുന്നു,
ശിരസ്സിലൊരു മുള്‍ക്കിരീടമാകുന്നു.
അനിശ്ചിതത്വത്തിന്റെ മധ്യാഹ്നങ്ങളില്‍
തണുത്ത വാക്കുകളുമായ് കൂടെയാര്‍?
ഇനിയുമൊരു വിധിവാചകത്തിന്നു കാതോര്‍ക്കാന്‍
പറഞ്ഞയയ്ക്കയോ, ഈ സാക്ഷ്യപത്രങ്ങളുമായ്.
Posted by
t.k. formerly known as thomman
at
Tuesday, December 11, 2007
2
comments
Labels: കവിത
Friday, December 07, 2007
കളിയരങ്ങൊഴിഞ്ഞപ്പോള്‍
കവിളില്‍ കണ്ണീരില്‍ കുതിരാത്ത മിനുക്കും
കണ്ണിലൊരശ്രുകണത്തിന്‍ തിളക്കവുമായ്
കളിയരങ്ങൊഴിഞ്ഞൊരാ നേരം പ്രഭാതം
അരികെ കല്‍പ്പടവിലിരിപ്പൂ ദമയന്തി.
വിറകൊള്ളുമാക്കണ്ഠം, ആടിക്കഴിഞ്ഞൊരാ
സുദിനങ്ങളിനിയും വരുമെന്നയാശ.
നടനത്തിനന്ത്യം വിയോഗം നടുക്കമായ്
വിങ്ങലായിനിയും കരളിലൊതുങ്ങുന്നു.
മതിമറന്നാടിയ ക്ഷീണവും നിദ്രയും
കളിത്തട്ടിലെങ്ങും പുണര്‍ന്നു കിടക്കുന്നു.
കല്ലിന്‍ പ്രതിമപോല്‍ നിശ്ചലയായവള്‍
ദമയന്തി, ഇനിയുമിരിപ്പു തുടരുന്നു.
അകലെയാത്തൊടിയില്‍ ധൂമവലയങ്ങള്‍
ഇനിയും ധരിത്രിയെപ്പിരിയുവാനാവാതെ
ഉയര്‍ന്നും, പിന്നെ താഴ്‌ന്നു-
മവളുടെയംഗങ്ങളെപ്പൊതിഞ്ഞു നില്‍ക്കുന്നുവോ?
ചിതലിട്ട വാക്കുകള്‍ സാന്ദ്രമാം മൌനത്തിന്‍
വല്‍മീകം പൂകി തപസ്സു തുടരുന്നു.
ഇനിയുമരങ്ങത്ത് ദീപങ്ങള്‍ തെളിയും,
പകല്‍ വന്നറുതി വരുത്തിയ ചരിതവും
മേളങ്ങളുമിഴ ചേര്‍ന്നൊരു താളത്തിന്‍
പുതിയ ഭാവം കേളികൊട്ടും.
ഇരുളു പോയേരം ചിതിയില്‍ ചെക്കേറിയ
മിന്നാമ്മിനുങ്ങുമായ്, ഇരിപ്പൂ ദമയന്തി.
കണ്ണിലൊരശ്രുബിന്ദുതന്‍ തിളക്കവുമായ്
അരങ്ങിന്നരികത്തിരിപ്പൂ ദമയന്തി.
Posted by
t.k. formerly known as thomman
at
Friday, December 07, 2007
2
comments
Labels: കവിത
Thursday, December 06, 2007
സച്ചിദാനന്ദന്റെ കവിതകള്‍ ഞാന്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തതത്
All the poems translated here by me are unofficial translations of works by Malayalam poet K. Sachidanandan
Madmen
Madmen don't have caste or religion;
and also maenads.
Our gender divisions are not applicable to them.
They are out of ideologies.
We don't deserve their sanctity.
Language of madmen is not of dream
it is of another reality.
Moonlight is their love and
it overflows on the full moon day.
When they look up, they see
goddesses we never heard of.
When the invisible wings are moved
we feel, they jerk shoulders.
They think flies also have soul,
and grasshopper's god
jumps around on its long green legs.
Sometimes, they see
blood flowing down from trees
sometimes, lions roaring
on the road
sometimes, heaven glowing
in cat's eyes.
They are like us only in these matters.
But only they can hear
the ants singing in group.
When they run finger in the air
a storm in the Mediteranean
is being tamed.
When step forcefully
taking care, not to erupt a volcano.
Madmen's time is different
for them, our one century is a moment
only twenty fillips to reach Christ.
Six more fillips to Budha.
In a day-time they reach
Big-Bang of the beginning.
Because earth boils violently
they keep on walking without sitting anywhere.
Madmen are not
mad like us.
How to Go to Tao Temple?
( visiting Tao Temple, Chu-Fu, China )
Don't lock the house.
By the side of dawn
like a leaf in the breeze
go weightless.
If too fair
go putting on ash.
If too wise
go in half-sleep.
Faster will be
tired fast.
Go slowly
almost like standstill.
Be shapeless like water.
Settle in the lowlands,
try not
to climb up.
Not keep at right
emptiness has neither left nor right,
neither front nor rear.
Don't call name
his name has no name.
No offerings,
take an empty bowl,
easier than taking a filled bowl.
No prayers also,
this is not the place
for those who have wants.
Talk in silence
if want to talk,
like rock does with trees
and trees do with flowers.
The most sweet sound
is silence.
And the most beautiful color
is that of nothingness.
Let not others know your arrival
and also your return.
Like one who crosses river in cold
need to cross the arch
shrunk by a quarter.
Like melting dew drop
you have only a fleeting moment.
No performance:
you are yet to be formed.
No anger:
Not even dust is in your control.
no regret:
it doesn't affect anything.
If fame calls change the way,
not even a foot print
is to be left behind.
Don't use hands at all
they always think of
violence.
Renounce glory
no other way to glory.
Let fish in the river be in the river
and fruits on tree on tree.
More hardened will be broken
softer will be bent
to survive,
like tongue to teeth.
Who not does anything
can only does everything.
Go crossing the gate
waiting for you
the unmade idol.
Love in the City
Love in city is
a tear drop
fell on red-hot iron,
it leaves only burning
fume in the heart.
Love in city is
a rose flower
thrown from a speeding
vehicle to another,
it gets smashed
between two speeds,
on street only a blood stain
is left.
Love in city is
a pair of sandals
searching for a room,
it gets wasted
on sharp-cornered stones and
only a hole is left in the middle,
stripping of wild memories
the sweetheart vanishes
through it after ordeal.
Love in city is
like sky in the city,
we know that exists,
but we see only walls
wherever look for it.
Love in city is
the last poison-tablet
the prisoner swallows with hope,
he can't know ever
whether it tastes bitter or sweet.
Gandhi and Poem
One day a slim poem
came to Ashram to see Gandhi.
Sitting head-down, Gandhi was spinning
thread leads to Rama.
Gandhi didn't acknowledge it first
which was standing at the door and
feeling shy of not being a bhajan.
When poem hawked, Gandhi
started questioning, looking askance through
his glasses which seen hell:
'Ever spun thread ?
Pulled scavenger's trolley ?
Felt smoke in the kitchen
after getting up at day-break ?
Ever starved ? '
Poem said:
'Born in the jungle
in a huntman's mouth.
And brought up in a fisherwoman's hut.
But don't know any work
but songs.
Lived in palaces
for long, singing
and was fat and fair then.
Now in street, with half-filled stomach.'
Gandhi said smiling:
'Thing you said last
is nice, but
should give up the habit of talking Sanskrit.
Go to fields,
listen how farmers talking.'
Poem reached the field,
metamorphosed as a seed and
lied waiting for the day
on which farmer will come to plough the land.
Posted by
t.k. formerly known as thomman
at
Thursday, December 06, 2007
2
comments
Labels: കവിത
എന്റെ ഇംഗ്ലീഷ് കവിതകള്‍ - The Crucifixion
I never knew him before.
As if waiting for me,
he was standing on the steps
bearing all the despair of the world
when I opened the door to the street.
He led the way in long, confident strides.
He cautioned me not to step on
the lethal little pins of land mines
sowed in the yellow sunflower fields.
He held my trembling body close to him
when charred human flesh rained on us
from an aircraft downed by cannon ball.
He sang a dolorous psalm
at a grave of children and lame
and we wept together for their helpless souls.
Amidst the cries of unfed newborns
and wails of women for their men and little ones,
he broke down as we entered Gethsemane.
Its bombed olive trees stood like unfinished crosses
and the air smelled of burnt sulphur.
He sweated blood during the unbearable moments of
knowing himself as the sacrificial lamb,
while I slumbered on the cold, betraying indifference.
When he woke me up for the third time
I could hear the cries of approaching battle column.
( 27th Nov, 1996; Salem New Hampshire, U.S.A. )
Posted by
t.k. formerly known as thomman
at
Thursday, December 06, 2007
0
comments
Labels: കവിത
എന്റെ ഇംഗ്ലീഷ് കവിതകള്‍ - The Girl Sitting on the Rock
( For the girl who stirred our heart while we were on Harihareshwar beach, to mark the completion of training in IPCL)
Curly and rising hands of hightide
caress the round rock on the seaside
where shining shells are scattered around
and tiny fishes wander in sand-ponds.
The girl sits on the rock
like a rock, doesn't move.
Only her pony tail rocks in the sea-breeze.
The sky and the sea coalesce into blue
at the horizon where her eyes are glued.
The sun rays paint gold on the waves.
The cresendo of their music reaches near shore
then collapse, move towards her
like a band of streams giggling,
tickle her bare feet and
return to depths
for orchestrating the remains of symphony.
An ocean hums within me.
And the girl's sitting on the rock in my heart
which vanishes into sea melting
as it can't withstand the warmth of waves.
She stands and walks slowly into water
and sea locks her in the spiral arms.
Oh! the Eternal Ocean,
you fills in the voids on earth where
once cold and frozen solitude occupied.
( 1993, First appeared in IPCL news magazine)
Posted by
t.k. formerly known as thomman
at
Thursday, December 06, 2007
0
comments
Labels: കവിത
എന്റെ ഇംഗീഷ് കവിതകള്‍ - It's Summer in Nagothane
( Summer is really hot in Nagothane where I did my first job. This was written at a time when the going was difficult and I was trying for a job change.)
In this enclave we live,
a hot boiling pot
carved out of rocky stock
and surrounded by gray hills
once green and adorned by
silver streams.
Once it was wooly mist
filled in the ravines, but
now it's smoke cloud
formed from the wild fire
which propagates to my heart
where it may prey my sagged plants.
Really dog days are these
dusty and dry.
Tangled in the sandy whirl winds
my eyes turn red and watering.
( Hey, who says it's because
I remembered something left behind
the sentinel hills, on top of which
they made the watch-towers? )
It's night.
The sky's clear, the stars
twinkle and an aeroplane
sails between them;
Some of them are passengers
studded on to its tail and wings.
Where's black sun
hides behind the glittering stars
and emanates heat waves
aiming at my body and soul?
It's hot in Nagothane,
it's summer in Nagothane.
It's wild fire in the dry meadows
and on the hillocks around
not the new bloomed flame-of-the-forest.
It's not chirping of a different kind,
but panting of a migrant bird
caught its wings burnt in the bonfire.
When will the rain clouds stop over the hills
and the silver strings pour down
connecting earth and heaven,
to wet the hot terrains
and to quench my drought-ridden heart?
Posted by
t.k. formerly known as thomman
at
Thursday, December 06, 2007
1 comments
Labels: കവിത
Wednesday, December 05, 2007
എന്റെ ഇംഗ്ലീഷ് കവിതകള്‍ - Windows '95 - A Special Indian Release
Windows '95,
this is too technical, man
it's sharp corners may hurt your
polished/romantic/well nurtured/seasoned/
cultured/snobbish/... values and tastes.
Still I want to open Windows '95, installed
on the insulated wall of complacency.
Windows '95,
a peephole into the valley
beneath, where misery dances with the wolves
atop a pile of mutilated and half burnt bodies
of somebodies and nobodies:
some who went by train ( Ferozabad tragedy),
some who tried to make it big in vain( Naina Sahni),
some who worked hard to gain( Rajan Pillai),
and these happen again and again.
Windows '95,
has a fundoo glass framed on it
which reflects the market place.
All the indexes climb on it and grow to
bar charts, pie charts and line graphs.
The inflation rate is nose-diving man,
its logic is updated to World Bank standards.
No more it considers silly things like
Chaaval and Aatta, and Channa,Aalu and Machi.
Rupee is gaining against dollar
and see, we're getting Microsoft products very cheap.
Visual Basic is very powerful man,
overnight you can build applications.
Then why can't these dumb-heads computerize everything
and make a better world for you and me to live.
Windows '95,
of my ivory tower
trembles in the explosion of cannon balls
fired on provocation, and more coffins
reach village railway tetions and
an empty train filled with orphans
haunts me all along my way.
Picture of a militant killed in fake encounter
whips up my patriotic zeal and I who
clad in a pair of jeans,
after having a Shoba De hot cake,
take a pick-axe and join the cries
for demolishing another idol
on the altars of thousand minds.
Windows '95,
in that, fantasy and reality
lose their definitions to overlap
and this Indian release reduces to
a play in the theater of absurdity.
Our alter lives appear in TV serials
and we are confused, as to what we enjoy more.
--
Notes:
Chaaval, Aatta, Channa, Aalu,Machi - യഥാക്രമം അരി, ഗോതമ്പ് പൊടി,കടല,ഉരുളക്കിഴങ്ങ്,മീന്‍.
fundoo - IIT Bombay-യിലും ബോംബെയിലെ കോളേജുകളിലും fundamental,terrific,great തുടങ്ങിയ പദങ്ങള്‍ക്ക് പകരം പ്രചാരത്തിലുണ്ടായുരുന്ന slang.
tetion - സ്റ്റേഷന്റെ ഗ്രാമീണരൂപം; ബോംബെയില്‍ കേട്ടിട്ടുള്ളത്.
Posted by
t.k. formerly known as thomman
at
Wednesday, December 05, 2007
2
comments
Labels: കവിത
അനിയത്തിക്കൊരു ക്രിസ്മസ് ഗാനം
നിന്റെ സാമീപ്യം
ചെമ്മണ്‍ നിറമാര്‍ന്ന ചെറുപ്പം
എന്നില്‍ വീണ്ടും നിറക്കുന്നു.
സ്വച്ഛന്ദമായ ഒരു രാത്രിയിലെ നക്ഷത്രങ്ങള്‍ മുഴുവന്‍
എന്റെ മനസ്സിലേക്ക് പൊഴിഞ്ഞു വീഴുന്നു.
എന്റെ നിശബ്ദതയുടെ കോണുകളിലെവിടെയോ
ഒരു പക്ഷിയിരുന്ന് മധുരമായി പാടുന്നു.
നിന്റെ മുഖം ഒരു പൂര്‍ണ്ണചന്ദ്രനായി ഉദിച്ചുയരുന്നു.
ഗൃഹാതുരത്വത്തിന്റെ തുരുത്തുകളിലേക്ക്
ഓര്‍മയുടെ തോണിയില്‍ എന്നെയിരുത്തി
നീ തുഴഞ്ഞുപോകുന്നു.
അവിടെ:
നെല്ലിന്‍ പൂവിന്റെ ശുഭ്രതയോടെ നീ;
പള്ളിയങ്കണത്തിലെ കാറ്റാടി മരത്തില്‍ നിന്ന്
കാറ്റില്‍ അടര്‍ന്നു വീണൊരു ദ്രുതതാളം;
കൊയ്തൊഴിഞ്ഞ വയലിലാരോ മറന്നുപോയൊരു
പഴമ്പാട്ടിന്റെ ഈരടികള്‍;
കുന്നിന്‍ ചരിവിവില്‍ വിളഞ്ഞ കാട്ടുപഴത്തിന്റെ ചവര്‍പ്പ്;
പൂക്കുലയുടെ ചുവപ്പ്, സുഗന്ധം;
ഒരു ക്രിസ്മസ് രാത്രിയില്‍ പള്ളിയില്‍ പുതയ്ക്കാന്‍ നീ തുന്നിയ
സ്ക്കാര്‍ഫിലെ വെള്ളത്താടിക്കാരന്റെ ചിത്രം.
നിന്റെ സ്നേഹവും വാത്സല്യവും
എന്നെ വീര്‍പ്പുമുട്ടിക്കുന്നു.
എന്റെ മനസ്സിലൊരു മാലാഖ
ചിറകടിച്ചാര്‍ത്തുയരുന്നു.
സമാധാനത്തിന്റെ വെണ്മേഘങ്ങളിലേറിവന്ന്
ദൈവദൂതന്മാര്‍ നമ്മുടെ ഹൃദയങ്ങളില്‍
കൂടാരങ്ങള്‍ തീര്‍ക്കട്ടെ.
Posted by
t.k. formerly known as thomman
at
Wednesday, December 05, 2007
2
comments
Labels: കവിത
Wednesday, September 20, 2006
എന്റെ ഇംഗ്ലീഷ് കവിതകള്‍ - ക്യാപ്റ്റന്‍ കുക്ക് -- ഒരു അബ്സ്റ്റ്റാക്ട് ഛായാചിത്രം (Captain Cook - An Abstract Portrait)
IPCL - ല്‍ എന്റെ ജോലി സ്റ്റോറില്‍ ആയിരുന്നു, Materials Officer ആയി. ചിലപ്പോള്‍ ഒരു പണിയും കാണില്ല. നാഗോഠ്ണെ ഒരു വലിയ മറാഠി ഗ്രാമം മാത്രമായതിനാല്‍ പ്രത്യേകിച്ചൊന്നും പുറത്തുപോയി ചെയ്യാനും പറ്റുമായിരുന്നില്ല. അങ്ങനെ ഓഫീസിലുണ്ടായിരുന്ന ഒരു 386 P.C. - യിലായിരുന്നു പണി മുഴുവനും. dBase III Plus - ല്‍ പല പ്രോഗ്രാമുകളൊക്കെ എഴുതി ഓഫീസാകെ automate ചെയ്യുക എന്നതായിരുന്നു അന്നത്തെ പദ്ധതി. അങ്ങനെ ഉണ്ടാക്കിയ ഒരു പ്രോഗ്രാം തുടങ്ങുമ്പോള്‍ ഇടത്തു നിന്ന് വലത്തോട്ട് ഫോര്‍ക്ക് ലിഫ്റ്റ് ട്രക്ക് (സ്റ്റോറില്‍ മൊത്തം അതായിരുന്നു) പോലെയുള്ള ഒന്ന് ഓടിപ്പോകും; അതിന്റെ അവസാനമാണ് പ്രോഗ്രാമിന്റെ മെനു വരുന്നത്. ആ പടം കണ്ട് എന്റെ സഹപ്രവര്‍ത്തകനായിരുന്ന യോഗേഷ് മാത്തൂര്‍ അതിനെ “ക്യാപ്റ്റന്‍ കുക്ക്” എന്ന് നാമകരണം ചെയ്തു. ഈ കവിതയുടെ തുടക്കം ആ പേരിടീലില്‍ നിന്നാണ്; ബാക്കിയെല്ലാം അന്നെന്റെ തലയിലുണ്ടായിരുന്ന വട്ടും. Stepehen Hawking - ന്റെ Brief History of Time - ല്‍ നിന്നുള്ള കുറെ വാക്കുകള്‍ ഇതിന്നുവേണ്ടി കടം കൊണ്ടിട്ടുമുണ്ട്.
HTML - ന്റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ടിപ്പണി ഹൈപ്പര്‍ ലിങ്കുകളായിത്തന്നെ കൊടുക്കുന്നു.
Captain Cook - An Abstract Portrait
Captain Cook sails from one end
to the other of an old CRT screen
alone in his vessel, an old galleon.
Nowhere to go, no place to anchor
Captain Cook roams in the sea
of Heisenberg's Uncertain electrons.
An empty train full of orphaned souls
shuttles between his head and heart.
It's powered by a heat engine
having the efficiency of Carnot Cycle.
It stops at some unimportant places on earth
abandoned after Economic Analyses.
Brother's blood blooms red balsams in courtyards.
Fratricide becomes ritual for clans
dwell in overgrown and labyrinthine concrete jungles.
More and more spirits enter the vacuum of train
to make it emptier and ethereal.
Children step into it with bouquet of laughter
from a crumbled creche which was in the target-set
computed using the latest optimization algorithm
and a Cray machine, for launching cruise missiles.
Their parents join them from a demolished baby-food factory
that was another member in the solution-set.
He travels on the wheels of particles faster than photons
to escape into the future
far away from hatred, suspicion and barren lands
only to be frightened on seeing 2D anthropoids
with no heart, no veins, just wafers of VLSI.
Back in the present finds he his life's modeled
as a system of homogenous differential equations
with lot of boundary conditions and no room to leave.
It has no other solution than a trivial one.
Terror livens and comes off Guernica, in his nightmares
Antichrist pretends to writhe in agony on Cross of Emancipation.
His vessel hovers over the beach of solitude.
The broken conches are his loves
and discolored shells his dreams.
Not a mild wind even there to blow away the silence
filled in his heart where the train now stops and gasps.
Captain Cook drowns in his own silence.
Solitude rains down in his heart and
flows as rivulets through his veins.
Two twinkles solidify in the corners of his eyes
as his heart breaks of grief and loneliness.
His ship sways in the de Broglie waves of electrons
that illuminate the CRT screen on which he's just an image
projected from 3 electron guns.
-- 28 Aug 1993, IPCL MGCC Township, Nagothane, Maharashtra. Original version.
ഇനി ഇതിന്റെ മലയാളം വിവര്‍ത്തനം താഴെ കൊടുക്കുന്നു. ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ ഈ കവിത വിവര്‍ത്തനം ചെയ്യുകയോ, എന്റെ വിവര്‍ത്തനം നന്നാക്കുകയോ ആവാം.
ക്യാപ്റ്റന്‍ കുക്ക് -- ഒരു അബ്സ്റ്റ്റാക്ട് ഛായാചിത്രം
ഏകാന്തനായി തന്റെ പഴഞ്ചനോടത്തില്‍
CRT സ്ക്രീനിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക്
ക്യാപ്റ്റന്‍ കുക്ക് തുഴഞ്ഞു നീങ്ങുന്നു.
എവിടെയും പോകാനില്ലാതെ, എങ്ങും നങ്കൂരമിടാനാവാതെ
ഐസന്‍ബെര്‍ഗിന്റെ അനശ്ചിതത്വമാര്‍ന്ന ഇലക്ട്രോണുകളുടെ സാഗരത്തില്‍
ക്യാപ്റ്റന്‍ കുക്ക് അലഞ്ഞു തിരിയുന്നു.
അനാഥാത്മാക്കള്‍ നിറഞ്ഞൊരു ശൂന്യമായ തീവണ്ടി
അയാളുടെ ബുദ്ധിക്കും മനസ്സിന്നുമിടയില്‍ ഓടി നടക്കുന്നു.
കാര്‍ണട്ട് സൈക്കിളിന്റെ പ്രവര്‍ത്തനക്ഷമതയുള്ള
ഒരു താപയന്ത്രമാണ് അതിന്നെ ഓടിക്കുന്നത്.
സാമ്പദിക വിശകലനത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട
അപ്രധാനമായ ചിലയിടങ്ങളില്‍ അത് നില്‍ക്കുന്നുണ്ട്.
സഹോദരന്റെ രക്തം തൊടിയിലെ ബാള്‍സത്തെ പുഷ്പിക്കുന്നു.
ഇടതൂര്‍ന്നു വളരുന്ന, ദുര്‍ഗ്രഹമായ കോണ്‍ക്രീറ്റ് വനങ്ങളിലെ ഗോത്രങ്ങള്‍ക്ക്
സഹോദരഹത്യ വെറുമൊരു ആചാരമായി മാറുന്നു.
തീവണ്ടിയുടെ ഒന്നുമില്ലായ്മയിലേക്ക് വീണ്ടും ആത്മാക്കള്‍ കടന്നുവരുന്നു
അതിന്റെയുള്ള് കൂടുതല്‍ ശൂന്യമാക്കാനും സ്വര്‍ഗ്ഗീയമാക്കാനും.
പുത്തന്‍ ഒപ്റ്റിമൈസേഷന്‍ അല്‍ഗോരിതവും ക്രേ കമ്പ്യൂട്ടറും കൊണ്ട്
ക്രൂസ് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ഗണിച്ചെടുത്ത
ലക്ഷ്യങ്ങളുടെ മൂല്യഗണത്തിലുണ്ടായിരുന്ന
ഒരു തകര്‍ന്നടിഞ്ഞ ബാലവാടിയില്‍ നിന്ന് ഒരു പറ്റം കുട്ടികള്‍
പുഞ്ചിരിയുടെ പൂച്ചെണ്ടുകളൂമായി തീവണ്ടിയിലേക്ക് കടന്നുവരുന്നു.
അതേ മൂല്യഗണത്തിലുണ്ടായിരുന്ന,
ബോംബ് ചെയ്യപ്പെട്ട ഒരു ബേബി-ഫുഡ് ഫാക്ടറിയില്‍ നിന്ന്
അവരുടെ മാതാപിതാക്കള്‍ അവരോടൊപ്പം പിന്നീട് ചേരുന്നു.
ഭാവിയിലേക്ക് രക്ഷപ്പെടുവാന്‍ വേണ്ടി അയാള്‍
ഫോട്ടോണുകളെക്കാള്‍ വേഗമുള്ള കണികകളുടെ ചക്രങ്ങളില്‍ സഞ്ചരിക്കുകയാണ്;
വെറുപ്പിന്നും സംശയങ്ങള്‍ക്കും തരിശുനിലങ്ങള്‍ക്കും ദൂരെ
ഹൃദയമോ ഞരമ്പുകളോ ഇല്ലാത്ത, VLSI വെയ്ഫറുകോണ്ടു നിര്‍മ്മിക്കപ്പെട്ട
2D ഇരുകാലികളെക്കണ്ട് പേടിച്ച് തിരിഞ്ഞോടാന്‍ വേണ്ടി മാത്രം.
വര്‍ത്തമാനത്തില്‍ തിരിച്ചെത്തുമ്പോള്‍ അയാള്‍ കാണുന്നത്
തന്റെ ജീവിതം വളരെയേറെ നിബന്ധനകളാല്‍ നിര്‍മ്മിക്കപ്പെട്ട
ഡിഫറന്‍ഷ്യല്‍ സമവാക്യങ്ങളുടെ ഒരു മാതൃകയായാണ്;
കേവലം പൂജ്യങ്ങള്‍ മാത്രമടങ്ങിയതാണല്ലോ അതിന്റെ മൂല്യഗണം.
അയാളുടെ പേക്കിനാവുകളില്‍, ഭീതി ഗൂര്‍ണിക്കയില്‍ നിന്നുയര്‍ത്തുവരുന്നു;
അന്തിക്രിസ്തു രക്ഷയുടെ കുരിശില്‍ കിടന്ന് വേദന നടിച്ച് പുളയുന്നു.
ഏകാന്തതയുടെ തീരത്ത് അയാളുടെയോടം വട്ടമിട്ടുനില്‍ക്കുന്നു.
ഉടഞ്ഞ ശംഖുകളാണയാളുടെ പ്രേമങ്ങള്‍
നിറം മങ്ങിയ ചിപ്പികള്‍ അയാളുടെ സ്വപ്നങ്ങളും.
ഇപ്പോള്‍ തീവണ്ടി നിന്ന് കിതക്കുന്ന
അയാളുടെ മനസ്സില്‍ നിറഞ്ഞു കവിയുന്നത് നിശബ്ദത;
അതിന്നെ ഊതിക്കളയുവാന്‍ ഒരു ചെറുകാറ്റുപോലും വീശുന്നില്ലല്ലോ.
ക്യാപ്റ്റന്‍ കുക്ക് സ്വന്തം നിശബ്ദതയില്‍ മുങ്ങിപ്പോവുകയാണ്
ഏകാന്തത അയാളുടെ ഹൃദയത്തില്‍ പെയ്തിറങ്ങുകയും
ഞരമ്പുകളിലൂടെ അരുവികളായി ഒഴുകുകയുമാണ്.
ദു:ഖത്തിന്റെയും ഏകാന്തതയുടെയും അമിതഭാരത്താല്‍ ഹൃദയം തകരുമ്പോള്‍
അയാളുടെ കണ്‍കോണുകളില്‍ ഘനീഭവിക്കുന്നത് രണ്ടു വെള്ളിനക്ഷത്രങ്ങള്‍ .
CRT സ്ക്രീനിന്നെ പ്രകാശിപ്പിക്കുന്ന ഇലക്ട്രോണുകളുടെ ഡി ബ്രോഗ്ലി തരംഗങ്ങള്‍
അയാളുടെയോടത്തെ ചാഞ്ചാട്ടുന്നു.
സ്ക്രീനിലയാള്‍ ഇപ്പോള്‍
മൂന്ന് ഇലക്ട്രോണ്‍ ഗണ്ണുകളാല്‍ നിര്‍വ്വചിക്കപ്പെടുന്ന ഒരു ഛായാചിത്രം മാത്രം .
-- ജനുവരി 15, 2007. സാന്‍ ഹൊസേ, കാലിഫോര്‍ണിയ. മലയാളവിവര്‍ത്തനം പൂര്‍ത്തിയാക്കിയത്.
Posted by
t.k. formerly known as thomman
at
Wednesday, September 20, 2006
3
comments
Labels: കവിത
Thursday, September 14, 2006
അറിവിന്റെ നിലാവ്
ഈ കവിത ഞാന്‍ 24-02-1988 -ല്‍ ആണ് എഴുതിയത്. കുറെ ആഴ്ചകള്‍ക്കു ശേഷം ഇത് "ദേശാഭിമാനി" ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നു. അതിന്റെ കോപ്പിയൊക്കെ കളഞ്ഞു പോയി. (ആരുടെയെങ്ങിലും കൈയില്‍ ഇതിന്റെ പ്രതി ഉണ്ടെങ്കില്‍ ദയവായി എന്നെ അറിയിക്കുക.)
അല്‍പജ്ഞന്റെ കൈയിലെ അറിവ് നാശത്തിന്റെ തീപ്പൊരിയാകുന്നു
അത് വരണ്ട പുല്‍മേടുകളെത്തേടി പോയെങ്കില്‍ അത്ഭുതപ്പെടേണ്ട.
-- ആരോ എങ്ങോ പറഞ്ഞത്.
അറിവിന്റെ നിലാവ്
നോക്കൂ:
നമുക്കീ നിലാവെട്ടത്ത് അല്‍പനേരം വിശ്രമിക്കാം,
ഈ പാലൊളിയില്‍ ഇരുളിന്റെ ഗര്‍ത്തങ്ങള്‍
കണ്ടറിഞ്ഞു നീയെത്തുക.
അവന്‍, മുടി നീട്ടി വളര്‍ത്തിയ ആ യഹൂദന്‍, ഐന്‍സ്റ്റൈന്‍
നിലാവിലലിഞ്ഞ ഹൃദയവുമായി
ഈ പൂപ്പന്തലിനടിയില്‍ കിടന്നപ്പോള്‍
അതു ചെവിയില്‍ പിറുപിറുത്തത്രേ,
'നീയെന്തറിയുന്നു മനുഷ്യാ?
നിന്‍ മുമ്പിലീ വെളിച്ചം മാത്രം സത്യം.'
അവനതിന്റെ പൊരുള്‍ തേടി
കുളിര്‍ പെയ്യുന്ന പാതയിലൂടെ, നക്ഷത്രങ്ങളെക്കണ്ട്
നിലാവിന്റെ തിരുമുറ്റത്തെത്തി.
അവിടന്ന് സൂര്യന്റെ വിങ്ങുന്ന മാറിലേക്ക്.
അഗ്നിയുടെ നാളം പൊലിയാതെ നീളുമ്പോള്‍
അവിടത്തെ സ്ഫോടനങ്ങളുടെ വിഷധൂളികള്‍
ഗതികിട്ടാപ്രേതങ്ങളെപ്പോലെ ചോരയും നീരും തേടി അലയുമ്പോള്‍
ആ നീളന്‍മുടിക്കാരന്റെ നെഞ്ചിലും നെരിപ്പോടെരിഞ്ഞു.
താന്‍ കണ്ടരിഞ്ഞ സൂര്യന്റെ വദനത്തിലെ
അരിമ്പാറകള്‍ പോലെ അത് അവനെ വേട്ടയാടിക്കൊണ്ടിരുന്നു.
പിന്നെ അതവന്റെ ഹൃത്തിലൊരു അരിമ്പാറയായി കിടന്നു.
ഒരു പഴഞ്ചൊല്ലുണ്ട്:
മുത്തപ്പന് കുരുമുളക് നേര്‍ന്ന് നിലാവുകൊണ്ടാല്‍
അരിമ്പാറ കൊഴിഞ്ഞു പോകുമെന്ന്.
ആ നീളന്‍മുടിക്കാരന്റെ ആത്മാവ് ഒരു പക്ഷെ
അതിലെ കറുത്ത കലകളേക്കാട്ടി മേഘങ്ങളില്‍
ശീതകിരണങ്ങളാല്‍ തിളങ്ങുന്ന ആ പഞ്ഞിക്കെട്ടുകളില്‍
അവയ്ക്കും മുകളിലുള്ള ആകാശത്ത് ദൃഷ്ടിയൂന്നി കിടപ്പുണ്ടാകും.
തമോദ്വാരങ്ങളെപ്പോലെ പ്രകാശം മോന്തി വറ്റിക്കുന്ന
ആ ഇരുള്‍പ്പൊട്ടുകളുടെ പള്ളയില്‍
നിലാവ് നിറഞ്ഞ് തുടിക്കും;
അതിന്റെ ഭിത്തികള്‍ അതിലോലമാകും;
പിന്നെയാ ഗര്‍ഭം ഭേദിച്ച് അമ്പിളികള്‍ സ്വതന്ത്രരാകും.
ശേഷം നിലാവിന്റെ ദിനങ്ങളാകുന്നു:
ഇരുളിന്റെ അനിശ്ചിതത്വമില്ലാതെ
മധ്യാഹ്നസൂര്യന്റെ നീറ്റലില്ലാതെ
എങ്ങും നിലാവ്, മധുവൂറുന്ന നിലാവ്
ജീവനമന്ത്രം നിറച്ചെത്തുന്ന നിലാവ്
മേദിനിയെ പൊന്നണിയിക്കുന്ന നിലാവ്
നെന്മണികള്‍ക്ക് നിറമേകുന്ന നിലാവ്
അറിവിന്റെ നിലാവ്.
Posted by
t.k. formerly known as thomman
at
Thursday, September 14, 2006
2
comments
Labels: കവിത
Monday, July 31, 2006
മെംഫിസിലെ കാഴ്‌ചകള്‍
ഞാന്‍ കുറച്ചുനാളുകള്‍ക്കു മുമ്പ് എഴുതിയ ഒരു കവിതയാണ് ആദ്യമായി മലയാളത്തില്‍ ബ്ളോഗു ചെയ്യുന്നത്. മൂന്നു കൊല്ലത്തോളം ഞാന്‍ മെംഫിസില്‍ ജോലി ചെയ്തിരുന്നു. 2000-ല്‍ ആണ് സിലിക്കണ്‍ വാലിയിലേക്ക് ഞാന്‍ താമസം മാറ്റുന്നത്.
മെംഫിസിനെക്കുറിച്ച് ഒരു കവിത. എല്ലാവര്‍ക്കും മനസ്സിലായിക്കൊള്ളണമെന്നില്ല, ആ നഗരവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങള്‍ കവിതയില്‍ പറയുന്നതുകൊണ്ട്. ഇത് എന്റെ വ്യക്തിപരമായ ഒരു മെംഫിസ് സ്തുതി മാത്രമാണ്.
മെംഫിസിലെ കാഴ്‌ചകള്‍
ലോറെയ്‌ന്‍ മോട്ടലിനടുത്തെ വിജനമായ തെരുവില്‍
വഴിതെറ്റിയെത്തിയ ഒരു യാത്രക്കാരന്‍
ട്യൂണിക്കയിലെ ചൂതാട്ടകേന്ദ്രത്തിലേക്കു പണിക്കുപോകാന്‍
വണ്ടി കാത്തുനില്‌ക്കുന്ന വെസ്‌റ്റാഫ്രിക്കനഭയാര്‍ത്ഥിയോട്
വഴി ചോദിക്കുന്നു.
ശതാബ്ദങ്ങള്‍ക്കുമുമ്പ് അയാളുടെ നാട്ടുകാര്‍
ലേലത്തട്ടുകളില്‍ നിന്നിറങ്ങി
കൈകാലുകളില്‍ ചങ്ങലയുമണിഞ്ഞ്, ശിരസ്‌സുകള്‍ താഴ്‌ത്തി
മിസ്‌സിസിപ്പിയിലെ പരുത്തി പ്ലാന്റേഷനുകളിലേക്ക്
ആ വഴികളിലൂടെ കടന്നു പോകുമായിരുന്നു.
മെംഫിസ് തുറമുഖത്ത് ഇപ്പോള്‍ അടിമക്കപ്പലുകള്‍ അടുക്കാറില്ല.
മിസ്‌സിസിപ്പി നദിയുടെ തീരത്ത് ഉല്ലാസ്‌സക്കപ്പലുകളും
ബാര്‍ബിക്യൂ ഉത്സവത്തിനു കെട്ടിയ കൂടാരങ്ങളും മാത്രം.
ബീല്‍ സ്‌ട്രീറ്റിലെ ബിയറിന്റെയും മരിയുവാനയുടെയും മണത്തിനൊപ്പം
തന്റെ വിറയ്‌ക്കുന്ന കൈവിരലുകളില്‍ കുടുങ്ങിയ ബ്ലൂസിന്റെ താളത്തെ
ഗിത്താറിന്റെ കമ്പികളിലൂടെ ഒരു കറുത്ത വൃദ്ധന്‍
പുറത്തേക്കു തുറന്നു വിടുന്നു.
റൂഫസ് തോമസ് ഒരു വീഥിയായി
നദീതീരത്തിന്റെ പ്രശാന്തതയില്‍ മയങ്ങുന്നു.
മാര്‍ക്ക് ട്വയിന്‍ കൊടുത്ത ചങ്ങാടത്തില്‍
പുഴയുടെയൊഴുക്കിനൊപ്പം തുഴഞ്ഞെത്തുന്നത്
ഹക്കിള്‍ബെറി ഫിന്നും ജിമ്മും.
ഉറക്കച്ചടവോടെ എല്‍വിസ് പ്രസ്‌ലി ബുളിവാഡ്
മുറിച്ചുകടന്നു വരുന്നതൊരു നിശാനൃത്തക്കാരി.
അവളുടെ അര്‍ദ്ധനഗ്നതയെ ചൂണ്ടി ശപിക്കുന്നത്
സൗത്ത് ഹേവനില്‍ നിന്ന് തോക്ക് പണയം വെയ്‌ക്കാനെത്തിയ
ഒരു വെള്ള കൂലിപ്പണിക്കാരന്‍.
തോളത്തിരിക്കുന്ന ബാലികയ്‌ക്കൊരാള്‍
ഗ്രേസ്‌ലാന്റിനെ കാണിച്ചുകൊടുത്ത്
തന്റെ ചെറുപ്പം മുഴുവന്‍ വിസ്തരിക്കുന്നു.
മെയ് മാസത്തിലെ ചൂടില്‍ വരണ്ട ത്വക്കുമായി
അരികെനിന്ന് കണ്ണീര്‍ പൊഴിക്കുന്നു അവളുടെ അമ്മ.
കുറച്ചകലെ മോട്ടോര്‍ സൈക്കിളില്‍ പിന്നിലൊരു യുവതിയെയും വച്ച്
സിഗ്നലിനായി കാത്തുനില്‌ക്കുന്നത്
പീനട്ട് ബട്ടര്‍ ആന്റ് ബനാന സാന്റ്‌വിച്ച് തേടിപ്പോകുന്ന നിത്യകൗമാരക്കാരന്‍,
കറുത്ത സംഗീതത്തെ വെളുത്ത മേലങ്കിയണിയിച്ച ഗായകരാജന്‍.
അതോ വെറുമൊരാള്‍മാറാട്ടക്കാരനോ?
കറുപ്പിനെ പേടിയാണെങ്കില്‍ ഈ നഗരത്തിലേക്കു പോരൂഃ
രക്ഷകനൊരു കാപ്പിരിയായി കുരിശ്‌ശിലേറിയതു കാണാം;
സംഗീതവും സൗന്ദര്യവും ഇരുട്ടും വെളിച്ചവും
പഴമയുടെ പേക്കിനാവുകളും പുതുമയുടെ ചടുലതയും
വിലാപങ്ങള്‍ പോലെ ഹൃദയത്തെ തകര്‍ക്കുന്ന ആദിമതാളങ്ങളും
ഈ തെരുവീഥികളില്‍ ചിതറിക്കിടക്കുന്നതും കാണാം.
അലച്ചിലിന്റെ അവസാനം ശേഷിക്കുന്നത്
കറതീര്‍ന്നൊരു മനുഷ്യഹൃദയം.
--------------
കുറിപ്പുകള്‍ഃ
1. ലോറെയ്‌ന്‍ മോട്ടല്‍ - ഇതിന്റെ ബാല്‍ക്കണിയില്‍ നില്‌ക്കുമ്പോഴാണ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന് വെടിയേറ്റത്.
2. ബീല്‍ സ്‌ട്രീറ്റ് - ബ്ലൂസ് സംഗീതം വളര്‍ന്ന സ്ഥലം എന്ന നിലയില്‍ പ്രസിദ്ധം.
3. റൂഫസ് തോമസ് - ബ്ലൂസ്, സോള്‍ സംഗീതത്തിന്റെ ജീവിച്ചിരിക്കുന്ന ഇതിഹാസം.
മെംഫിസില്‍, മിസ്‌സിസിപ്പി നദിക്കടുത്തൊരു വഴിക്ക് ഇദ്ദേഹത്തിന്റെ പേരാണ് ഇട്ടിരിക്കുന്നത്.
4. ഹക്കിള്‍ബെറി ഫിന്നും ജിമ്മും - മാര്‍ക്ക് ട്വയിനിന്റെ നോവലിലെ കേ(ന്ദകഥാപാത്രങ്ങള്‍. മിസ്‌സിസിപ്പി നദിയിലൂടെ സ്വാതന്ത്ര്യം തേടിയുള്ള അവരുടെ യാത്രയാണ് കഥയുടെ കാതല്‍.
5. ഗ്രേസ്‌ലാന്റ് - എല്‍വിസ് പ്രസ്‌ലിയുടെ വീട്. ഇപ്പോള്‍ മ്യൂസിയം. ഇതിന്റെ മുമ്പിലൂടെ കടന്നു പോകുന്ന വഴിയാണ് എല്‍വിസ് പ്രസ്‌ലി ബുളിവാഡ്.
6. പീനട്ട് ബട്ടര്‍ ആന്റ് ബനാന സാന്റ്‌വിച്ച് - എല്‍വിസ് പ്രസ്‌ലിക്ക് ഇതിനോടുള്ള കമ്പം സുപ്രസിദ്ധമാണ്.
Posted by
t.k. formerly known as thomman
at
Monday, July 31, 2006
5
comments
Labels: കവിത
