Wednesday, September 20, 2006

എന്റെ ഇംഗ്ലീഷ് കവിതകള്‍ - ക്യാപ്റ്റന്‍ കുക്ക് -- ഒരു അബ്സ്റ്റ്റാക്ട് ഛായാചിത്രം (Captain Cook - An Abstract Portrait)

IPCL - ല്‍ എന്റെ ജോലി സ്റ്റോറില്‍ ആയിരുന്നു, Materials Officer ആയി. ചിലപ്പോള്‍ ഒരു പണിയും കാണില്ല. നാഗോഠ്ണെ ഒരു വലിയ മറാഠി ഗ്രാമം മാത്രമായതിനാ‍ല്‍ പ്രത്യേകിച്ചൊന്നും പുറത്തുപോയി ചെയ്യാനും പറ്റുമായിരുന്നില്ല. അങ്ങനെ ഓഫീസിലുണ്ടായിരുന്ന ഒരു 386 P.C. - യിലായിരുന്നു പണി മുഴുവനും. dBase III Plus - ല്‍ പല പ്രോഗ്രാമുകളൊക്കെ എഴുതി ഓഫീസാകെ automate ചെയ്യുക എന്നതായിരുന്നു അന്നത്തെ പദ്ധതി. അങ്ങനെ ഉണ്ടാക്കിയ ഒരു പ്രോഗ്രാം തുടങ്ങുമ്പോള്‍ ഇടത്തു നിന്ന് വലത്തോട്ട് ഫോര്‍ക്ക് ലിഫ്റ്റ് ട്രക്ക് (സ്റ്റോറില്‍ മൊത്തം അതായിരുന്നു) പോലെയുള്ള ഒന്ന് ഓടിപ്പോകും; അതിന്റെ അവസാനമാണ് പ്രോഗ്രാമിന്റെ മെനു വരുന്നത്. ആ പടം കണ്ട് എന്റെ സഹപ്രവര്‍ത്തകനായിരുന്ന യോഗേഷ് മാത്തൂര്‍ അതിനെ “ക്യാപ്റ്റന്‍ കുക്ക്” എന്ന് നാമകരണം ചെയ്തു. ഈ കവിതയുടെ തുടക്കം ആ പേരിടീലില്‍ നിന്നാണ്; ബാക്കിയെല്ലാം അന്നെന്റെ തലയിലുണ്ടായിരുന്ന വട്ടും. Stepehen Hawking - ന്റെ Brief History of Time - ല്‍ നിന്നുള്ള കുറെ വാക്കുകള്‍ ഇതിന്നുവേണ്ടി കടം കൊണ്ടിട്ടുമുണ്ട്.

HTML - ന്റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ടിപ്പണി ഹൈപ്പര്‍ ലിങ്കുകളായിത്തന്നെ കൊടുക്കുന്നു.

Captain Cook - An Abstract Portrait




Captain Cook sails from one end
to the other of an old CRT screen
alone in his vessel, an old galleon.
Nowhere to go, no place to anchor
Captain Cook roams in the sea
of Heisenberg's Uncertain electrons.

An empty train full of orphaned souls
shuttles between his head and heart.
It's powered by a heat engine
having the efficiency of Carnot Cycle.
It stops at some unimportant places on earth
abandoned after Economic Analyses.

Brother's blood blooms red balsams in courtyards.
Fratricide becomes ritual for clans
dwell in overgrown and labyrinthine concrete jungles.

More and more spirits enter the vacuum of train
to make it emptier and ethereal.
Children step into it with bouquet of laughter
from a crumbled creche which was in the target-set
computed using the latest optimization algorithm
and a Cray machine, for launching cruise missiles.
Their parents join them from a demolished baby-food factory
that was another member in the solution-set.

He travels on the wheels of particles faster than photons
to escape into the future
far away from hatred, suspicion and barren lands
only to be frightened on seeing 2D anthropoids
with no heart, no veins, just wafers of VLSI.
Back in the present finds he his life's modeled
as a system of homogenous differential equations
with lot of boundary conditions and no room to leave.
It has no other solution than a trivial one.




Terror livens and comes off Guernica, in his nightmares
Antichrist pretends to writhe in agony on Cross of Emancipation.

His vessel hovers over the beach of solitude.
The broken conches are his loves
and discolored shells his dreams.
Not a mild wind even there to blow away the silence
filled in his heart where the train now stops and gasps.

Captain Cook drowns in his own silence.
Solitude rains down in his heart and
flows as rivulets through his veins.
Two twinkles solidify in the corners of his eyes
as his heart breaks of grief and loneliness.
His ship sways in the de Broglie waves of electrons
that illuminate the CRT screen on which he's just an image
projected from 3 electron guns.
-- 28 Aug 1993, IPCL MGCC Township, Nagothane, Maharashtra. Original version.

ഇനി ഇതിന്റെ മലയാളം വിവര്‍ത്തനം താഴെ കൊടുക്കുന്നു. ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ ഈ കവിത വിവര്‍ത്തനം ചെയ്യുകയോ, എന്റെ വിവര്‍ത്തനം നന്നാക്കുകയോ ആവാം.

ക്യാപ്റ്റന്‍ കുക്ക് -- ഒരു അബ്സ്റ്റ്റാക്ട് ഛായാചിത്രം

ഏകാന്തനായി തന്റെ പഴഞ്ചനോടത്തില്‍
CRT സ്ക്രീനിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക്
ക്യാപ്റ്റന്‍ കുക്ക് തുഴഞ്ഞു നീങ്ങുന്നു.
എവിടെയും പോകാനില്ലാതെ, എങ്ങും നങ്കൂരമിടാനാവാതെ
ഐസന്‍ബെര്‍ഗിന്റെ അനശ്ചിതത്വമാര്‍ന്ന ഇലക്ട്രോണുകളുടെ സാഗരത്തില്‍
ക്യാപ്റ്റന്‍ കുക്ക് അലഞ്ഞു തിരിയുന്നു.

അനാഥാത്മാക്കള്‍ നിറഞ്ഞൊരു ശൂന്യമായ തീവണ്ടി
അയാളുടെ ബുദ്ധിക്കും മനസ്സിന്നുമിടയില്‍ ഓടി നടക്കുന്നു.
കാര്‍ണട്ട് സൈക്കിളിന്റെ പ്രവര്‍ത്തനക്ഷമതയുള്ള
ഒരു താപയന്ത്രമാണ് അതിന്നെ ഓടിക്കുന്നത്.
സാമ്പദിക വിശകലനത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട
അപ്രധാനമായ ചിലയിടങ്ങളില്‍ അത് നില്‍ക്കുന്നുണ്ട്.

സഹോദരന്റെ രക്തം തൊടിയിലെ ബാള്‍സത്തെ പുഷ്പിക്കുന്നു.
ഇടതൂര്‍ന്നു വളരുന്ന, ദുര്‍ഗ്രഹമായ കോണ്‍ക്രീറ്റ് വനങ്ങളിലെ ഗോത്രങ്ങള്‍ക്ക്
സഹോദരഹത്യ വെറുമൊരു ആചാരമായി മാറുന്നു.

തീവണ്ടിയുടെ ഒന്നുമില്ലായ്മയിലേക്ക് വീണ്ടും ആത്മാക്കള്‍ കടന്നുവരുന്നു
അതിന്റെയുള്ള് കൂടുതല്‍ ശൂന്യമാക്കാനും സ്വര്‍ഗ്ഗീയമാക്കാനും.

പുത്തന്‍ ഒപ്റ്റിമൈസേഷന്‍ അല്‍ഗോരിതവും ക്രേ കമ്പ്യൂട്ടറും കൊണ്ട്
ക്രൂസ് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ഗണിച്ചെടുത്ത
ലക്ഷ്യങ്ങളുടെ മൂല്യഗണത്തിലുണ്ടായിരുന്ന
ഒരു തകര്‍ന്നടിഞ്ഞ ബാലവാടിയില്‍ നിന്ന് ഒരു പറ്റം കുട്ടികള്‍
പുഞ്ചിരിയുടെ പൂച്ചെണ്ടുകളൂമായി തീവണ്ടിയിലേക്ക് കടന്നുവരുന്നു.
അതേ മൂല്യഗണത്തിലുണ്ടായിരുന്ന,
ബോംബ് ചെയ്യപ്പെട്ട ഒരു ബേബി-ഫുഡ് ഫാക്ടറിയില്‍ നിന്ന്
അവരുടെ മാതാപിതാക്കള്‍ അവരോടൊപ്പം പിന്നീട് ചേരുന്നു.

ഭാവിയിലേക്ക് രക്ഷപ്പെടുവാന്‍ വേണ്ടി അയാള്‍
ഫോട്ടോണുകളെക്കാള്‍ വേഗമുള്ള കണികകളുടെ ചക്രങ്ങളില്‍ സഞ്ചരിക്കുകയാണ്;
വെറുപ്പിന്നും സംശയങ്ങള്‍ക്കും തരിശുനിലങ്ങള്‍ക്കും ദൂരെ
ഹൃദയമോ ഞരമ്പുകളോ ഇല്ലാത്ത, VLSI വെയ്ഫറുകോണ്ടു നിര്‍മ്മിക്കപ്പെട്ട
2D ഇരുകാലികളെക്കണ്ട് പേടിച്ച് തിരിഞ്ഞോടാന്‍ വേണ്ടി മാത്രം.
വര്‍ത്തമാനത്തില്‍ തിരിച്ചെത്തുമ്പോള്‍ അയാള്‍ കാണുന്നത്
തന്റെ ജീവിതം വളരെയേറെ നിബന്ധനകളാല്‍ നിര്‍മ്മിക്കപ്പെട്ട
ഡിഫറന്‍ഷ്യല്‍ സമവാക്യങ്ങളുടെ ഒരു മാതൃകയായാണ്;
കേവലം പൂജ്യങ്ങള്‍ മാത്രമടങ്ങിയതാണല്ലോ അതിന്റെ മൂല്യഗണം.

അയാളുടെ പേക്കിനാവുകളില്‍, ഭീതി ഗൂര്‍ണിക്കയില്‍ നിന്നുയര്‍ത്തുവരുന്നു;
അന്തിക്രിസ്തു രക്ഷയുടെ കുരിശില്‍ കിടന്ന് വേദന നടിച്ച് പുളയുന്നു.

ഏകാന്തതയുടെ തീരത്ത് അയാളുടെയോടം വട്ടമിട്ടുനില്‍ക്കുന്നു.
ഉടഞ്ഞ ശംഖുകളാണയാളുടെ പ്രേമങ്ങള്‍
നിറം മങ്ങിയ ചിപ്പികള്‍ അയാളുടെ സ്വപ്നങ്ങളും.
ഇപ്പോള്‍ തീവണ്ടി നിന്ന് കിതക്കുന്ന
അയാളുടെ മനസ്സില്‍ നിറഞ്ഞു കവിയുന്നത് നിശബ്ദത;
അതിന്നെ ഊതിക്കളയുവാന്‍ ഒരു ചെറുകാറ്റുപോലും വീശുന്നില്ലല്ലോ.

ക്യാപ്റ്റന്‍ കുക്ക് സ്വന്തം നിശബ്ദതയില്‍ മുങ്ങിപ്പോവുകയാണ്
ഏകാന്തത അയാളുടെ ഹൃദയത്തില്‍ പെയ്തിറങ്ങുകയും
ഞരമ്പുകളിലൂടെ അരുവികളായി ഒഴുകുകയുമാണ്.
ദു:ഖത്തിന്റെയും ഏകാന്തതയുടെയും അമിതഭാരത്താല്‍ ഹൃദയം തകരുമ്പോള്‍
അയാളുടെ കണ്‍കോണുകളില്‍ ഘനീഭവിക്കുന്നത്‌ രണ്ടു വെള്ളിനക്ഷത്രങ്ങള്‍ .
CRT സ്ക്രീനിന്നെ പ്രകാശിപ്പിക്കുന്ന ഇലക്ട്രോണുകളുടെ ഡി ബ്രോഗ്ലി തരംഗങ്ങള്‍
അയാളുടെയോടത്തെ ചാഞ്ചാട്ടുന്നു.
സ്ക്രീനിലയാള്‍ ഇപ്പോള്‍
മൂന്ന് ഇലക്ട്രോണ്‍ ഗണ്ണുകളാല്‍ നിര്‍വ്വചിക്കപ്പെടുന്ന ഒരു ഛായാചിത്രം മാത്രം .

-- ജനുവരി 15, 2007. സാന്‍ ഹൊസേ, കാലിഫോര്‍ണിയ. മലയാളവിവര്‍ത്തനം പൂര്‍ത്തിയാക്കിയത്.

3 comments:

asdfasdf asfdasdf said...

ഈ ബ്ലോഗ് പിന്മൊഴികളില്‍ വരുന്നില്ല. സെറ്റിങ്സ് ഒന്ന് മാറ്റി നോക്കൂ.

Kaippally കൈപ്പള്ളി said...

കൊള്ളാം
‌:)

Kaippally കൈപ്പള്ളി said...

കൊള്ളാം
‌:)