Tuesday, December 11, 2007

രാത്രി തുടങ്ങുന്നു

നോക്കൂ:
ഒരു കൂട്ടം മഞ്ഞക്കെട്ടിടങ്ങളുടെ നിഴല്‍
നീളുകയാണ്‍.
പഴുത്ത ഇലകളിലെ തിളക്കം
പോക്കുവെയിലിന്റേതു മാത്രം.

ആരില്‍ നിന്നാണ്‍ തേങ്ങലുയരുന്നത്?
ഞാനോ, നീയോ, നമ്മളോ
അതോ, കാല്‍ച്ചൊടിയിലെ പുല്‍നാമ്പോ?
ആ ചിരിയെവിടെ നിന്നാണുയരുന്നത്?
ആ പൂക്കളുടെ മറവില്‍ നിന്നൊല്ല,
ഇടനാഴിയിലെ ഇരുളില്‍ നിന്നല്ല,
തൂണിന്റെ ഒളിവില്‍ നിന്നല്ല
പിന്നെയാര്‍?

ആര്‍ക്കുവേണ്ടിയാണീ വാതിലുകള്‍‍ തുറക്കപ്പെടുന്നത്?
ഘടികാരസൂചി വേഗത്തിലാകുന്നത്?



ഏട്ടിലെക്ഷരങ്ങള്‍ നമുക്കൊരു കൂടു തീര്‍ക്കുന്നു,
ശിരസ്സിലൊരു മുള്‍ക്കിരീടമാകുന്നു.
അനിശ്ചിതത്വത്തിന്റെ മധ്യാഹ്നങ്ങളില്‍
തണുത്ത വാക്കുകളുമായ് കൂടെയാര്‍?
ഇനിയുമൊരു വിധിവാചകത്തിന്നു കാതോര്‍ക്കാന്‍
പറഞ്ഞയയ്ക്കയോ, ഈ സാക്ഷ്യപത്രങ്ങളുമായ്.

2 comments:

t.k. formerly known as thomman said...

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന മുഖച്ഛിത്രവുമായി “യാത്രാമൊഴിയോടെ” എന്നപേരില്‍ B.Tech.-ന്റെ അവസ്സാന സെമസ്റ്റര്‍ എന്റെ ക്ലാസ്സിലുള്ളവരുടെ വിലാസങ്ങളും ഫോട്ടോകളും 6 കവിതകളും ചേര്‍ത്ത് ഇറക്കിയ കൈയെഴുത്തു പുസ്തകത്തില്‍ നിന്ന്. കാലം: 1989-ന്റെ അവസാനഭാഗത്ത്; സ്ഥലം: തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ്; ക്ലാസ്സ്: പ്രോഡക്ഷന്‍ എഞ്ചിനീയറിംഗ്.

ബാലകൃഷ്ണന്‍ മേനോന്‍ (Departure Sonnet), കെ.എന്‍. നാരായണന്‍ (കല്യാണസൌഗന്ധികപ്പൂ), ടോണി തോമസ് (യാത്രാമൊഴി), സജീവ് വി.എന്‍. (ഓര്‍മ), രാജീവ് സേത്ത് (Only Love) എന്നിവരായിരുന്നു മറ്റു കവികള്‍.

ആ കൊല്ലം ഗ്രാജ്വേറ്റ് ചെയ്യുന്ന എന്റെ ബാച്ചിനുവേണ്ടി “യാത്രാമൊഴി” എന്ന പേരില്‍ ഒരു കവിയരങ്ങും ഞാന്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ വച്ചാണെന്നു തോന്നുന്നു ടി പുസ്തകം പ്രകാശനം ചെയ്തത്.

തറവാടി said...

അര്‍ത്ഥവത്തായ വരികള്‍.ആ ഓര്‍മ്മകള്‍ക്ക് മുമ്പില്‍
http://patangngal.blogspot.com/2007/10/blog-post.html